നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആറുപേർക്ക് നിപ ഇല്ല
കൊച്ചി : നിപാ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണം വന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ പത്രസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ചികിത്സിച്ച രണ്ട് നേഴ്സുമാരടക്കമുള്ള ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത്.