ബിനോയ് കൊടിയേരിക്കെതിരെ പരാതിയുമായി ബീഹാർ സ്വദേശിനി
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന് ബിനോയിക്കെതിരെ മുംബൈയില്‍ മാനംഭംഗ കേസ്.വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്കി. പരാതിയില്‍ എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞിരുന്നില്ല. വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണെന്ന് അറിഞ്ഞതിന് ശേഷമാണ് പരാതി നല്കാന് തയ്യാറായതെന്നും യുവതി പറയുന്നു. ഇവര്‍ നിലവില്‍ മുംബൈയിലാണ് താമസം.
ബിനോയിക്കെതിരെ ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്.