വീരോചിതം ഈ കരുതൽ; ഒരു വയസുള്ള കുഞ്ഞിനേയും ഗർഭിണിയെയും രക്ഷപെടുത്തി
ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അട്ടപ്പാടി പട്ടിമാളം കോളനിയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ ഒരു വയസായ കുഞ്ഞിനേയും ഗർഭിണിയായ സ്ത്രീയെയും രക്ഷിച്ചു. കേരള ഫയർഫോഴ്സിന്റെ അതി സാഹസികമായ ഇടപെടലാണ് രക്ഷക്ക് സാധ്യമായത്. ഒരു വയസായ കുഞ്ഞിനെ അച്ഛൻ മാറോടു ചേർത്തു കെട്ടി പുഴയുടെ കുറുകെ കെട്ടിയ കയറിലൂടെയാണ് രക്ഷിച്ചത്. 8 മാസം ഗർഭിണിയായ സ്ത്രീ ഒറ്റക്ക് തന്നെയാണ് കയറിലൂടെ നദി മുറിച്ചു കടന്നത്. ഗര്‍ഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തേയ്ക്ക് കടത്തി.
കേരള ഫയർഫോഴ്സിന് 'ദി ഇന്ത്യൻ സ്റ്റേറ്റ്ന്റെ' ബിഗ് സല്യൂട്ട്