വട്ടിയൂർക്കാവിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ എൻഎസ്എസ് ആഹ്വാനം
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫിന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന് വോട്ടുചെയ്യാന്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന് കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പരസ്യ പ്രചാരണം നടത്താനും പൊതുയോഗങ്ങള്‍ വിളിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ശരിദൂരമെന്നാല്‍ യു.ഡി.എഫിനൊപ്പം എന്നാണെന്ന് താലൂക്ക് യൂണിയന് പ്രസിഡന്റ് എം.സംഗീത്കുമാര്‍ പറഞ്ഞു.
മണ്ഡലത്തിലെ 42 ശതമാനത്തിലേറെ വോട്ടര്‍മാര്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണ് എന്നതാണ് വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് നിലപാടിന്റെ പ്രാധാന്യം. ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ച ശരിദൂര നിലപാട് എന്താണ് എന്ന് തിരുവനന്തപുരം താലൂക്ക് യൂണിയന് എല്ലാ കരയോഗങ്ങളെയും അറിയിച്ചു കൊണ്ടിരിക്കുകയാണ്. കേശവദാസപുരം കരയോഗം മീറ്റിങ്ങിനെത്തിയപ്പോഴാണ് താലൂക്ക് യൂണിയന് പ്രസിഡന്റ് സംഗീത് കുമാര്‍ യു.ഡി.എഫിന് അനുകൂലമായി ഇത്തവണ സമുദായാംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന് പരസ്യമായി പ്രതികരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍.എസ്.എസ് നിലപാട് യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഇത്തവണത്തെ പരസ്യപ്രഖ്യാപനം സിപിഎമ്മിനോടും സര്‍ക്കാരിനോടുമുള്ള എന്‍.എസ്.എസ് നേതൃത്വത്തിന്റെ കര്‍ശന നിലപാടാണ് വ്യക്തമാക്കുന്നത്. തീരുമാനത്തിന് അനുകൂലമായി സമുദായാംഗങ്ങളെ നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുറേയൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സംഗീത്കുമാര്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ 38 എന്‍.എസ്.എസ് കരയോഗങ്ങളാണുള്ളത്. 72000 വോട്ടര്‍മാര്‍ സമുദായാംഗങ്ങളാണ് എന്നാണ് എന്‍.എസ്.എസിന്റെ കണക്ക്.