ബിനോയി കോടിയേരിയും യുവതിയും ഒന്നിച്ചു താമസിച്ചിരുന്നതായി മുംബൈ പോലീസ്
മുംബൈ : ബിനോയ് കോടിയേരിക്കെതിരെ പരാതി നല്കിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയാണു യുവതി മൊഴി നല്‍കിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവതി െപാലീസ് സ്റ്റേഷനിൽ എത്തിയത്. ബിനോയിയും യുവതിയും ഒരുമിച്ചു താമസിച്ചിരുന്നതായി തെളിവ് ലഭിച്ചുവെന്ന് പൊലീസ് പറയുന്നു.
ഫ്ളാറ്റിലും ഹോട്ടലിലും ഇരുവരും ഒന്നിച്ചു താമസിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പത്തുദിവസത്തിനുളളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു. ബിനോയി കോടിയേരി യുവതിക്കെതിരെ നൽകിയ പരാതി തങ്ങളുടെ അന്വേഷണ പരിധിയിൽ അല്ലെന്നും മുംബൈ പോലീസ് പ്രതികരിച്ചു.