Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News

ഓർമ വേണം.ഓർമ്മയിലിരിക്കണം...

02 July 2019 01:09 PM

Article By Sarath SR for The Indian State

ജൂലൈ 2.
അതെ, ഒരു യുവാവിന് വേണ്ടി കേരളം കരഞ്ഞ നിമിഷം. 2018 ജൂലൈ രണ്ടിന് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടുള്ള ആ മരണവാർത്ത കേട്ടുകൊണ്ടാണ് മലയാളിയുടെ ദിവസം കടന്നു പോയത്. അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു കേരള-തമിഴ്നാട് അതിർത്തിയിലെ കൊച്ചു ഗ്രാമമായ വട്ടവടയിലെ ആ രാജകുമാരൻ.

 

മഹാരാജാസ് എന്ന കേരളത്തിലെ പ്രശസ്തമായ കോളേജിലെ, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന, എന്നും ചിരിച്ച മുഖത്തോടെ മാത്രം മറ്റുള്ളവരോട് സംസാരിക്കുന്ന, രാഷ്ട്രീയം കൊണ്ട് ഇഷ്ടപ്പെടാത്ത എതിർപക്ഷം നടത്തുന്ന പരിപാടികളിൽ പോലും ഒന്നാമനായി പങ്കെടുത്ത ആ യുവാവിനെ മതഭ്രാന്തന്മാർ പാതിരാത്രി കൊല്ലാക്കൊല ചെയ്തപ്പോൾ അവനെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവർ പോലും അവനെയോർത്തു മാത്രം കരഞ്ഞ ദിവസം.

"വർഗീയത തുലയട്ടെ" എന്ന വാക്കുകൾ, മതഭ്രാന്തന്മാരുടെ ഉറക്കംകെടുത്തിയപ്പോൾ വട്ടവടയിലെ ആ കൊച്ചു രാജകുമാരന്, അഭിമന്യു മഹാരാജാസിന്, ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന നിഷ്കളങ്കനായ കമ്മ്യൂണിസ്റ്റുകാരന്റെ ജീവനായിരുന്നു. കോളേജ് ചരിത്രത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു മരണം അടുത്തിടെ നടന്നിട്ടില്ലായിരുന്നു.

നവാഗതർക്കായിട്ടുള്ള ചുമരെഴുത്തിൽ തുടങ്ങിയ ചെറിയൊരു പ്രശ്നം ഒരു കോളേജ് വിദ്യാർത്ഥിയുടെ ജീവനെടുക്കുന്ന തരത്തിൽ എത്തിച്ചേർന്നത് സാക്ഷരത കേരളത്തിനു തന്നെ നാണക്കേടാണ്. ഈ നാണക്കേട് വിരൽചൂണ്ടുന്നത് ഇസ്ലാമിക തീവ്രവാദത്തിന്റെ വിദ്യാർത്ഥി സംഘടനയിലേക്കാണ്. കൂടെ പഠിച്ച വിദ്യാർത്ഥി തന്നെ ഒറ്റിക്കൊടുത്ത്, മതത്തിന്റെ പേരിൽ ജിഹാദി ചെയ്യാൻ നടക്കുന്ന ചെറുപ്പക്കാർ, ആ പാതിരാത്രി അവനെ വളഞ്ഞിട്ട് വെട്ടിയപ്പോൾ യഥാർത്ഥത്തിൽ ആ വെട്ടേറ്റത് "നാനാത്വത്തിൽ ഏകത്വം" എന്ന ആശയം മുറുകെ പിടിച്ചു ജീവിക്കുന്ന നമ്മൾ ഓരോരുത്തർക്കുമാണ്.

വട്ടവട എന്ന ഗ്രാമത്തിലെ, തലചായ്ക്കാൻ വീടില്ലാത്ത ആ ചെറുപ്പക്കാരന് വേണ്ടിയിരുന്നത് ആ നാട്ടിൽ ഒരു പുസ്തകശാല ആയിരുന്നു. കഴിവുകൊണ്ട് പഠിച്ച് നേടിയ വിജയത്തിനപ്പുറം, മഹാരാജാസ് എന്ന ആരും പഠിക്കാൻ കൊതിക്കുന്ന കലാലയത്തിലേക്ക് ഒരു കാൽവയ്പായിരുന്നു അവൻ സ്വപ്നം കണ്ടിരുന്നത്. ഒടുവിൽ അതേ കലാലയം അവന്റെ ജീവനില്ലാത്ത ശരീരത്തെ, അവൻ വിളിച്ച മുദ്രാവാക്യങ്ങൾ മുഴങ്ങിയ കോളേജ് ആഡിറ്റോറിയത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾക്കുമുന്നിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആ കലാലയ മുത്തശ്ശിയും മാറിനിന്ന് കരഞ്ഞിരിക്കാം.

അവനെ കൊന്നവർ, ഭൂമിയിലെ ഏതോ കോണുകളിൽ ഒളിച്ചിരിക്കുമ്പോൾ, കോടതിമുറികളിൽ കറുത്ത തുണികൊണ്ട് കണ്ണു മൂടി വച്ചിരിക്കുന്ന ആ പ്രതിമയെ തന്നെ കുറ്റം പറയാം.
അതെ... ഇതൊരു ജനാധിപത്യ രാജ്യമാണല്ലോ. ഇവിടെ ഇങ്ങനെയൊക്കെയാണ്.

വിടരും മുമ്പേ മതഭ്രാന്തന്മാർ നുള്ളി കളഞ്ഞ അഭിമന്യു മഹാരാജസിന്, ദി ഇന്ത്യൻ സ്റ്റേറ്റ് ന്റെ കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration