നിപ; ഡിസ്ചാർജ് ചെയ്യാൻ അനുമതി തേടി ആശുപത്രി
കൊച്ചി : നിപ ബാധിച്ച യുവാവിനെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ മെഡിക്കൽ ബോർഡിന്റെ അനുമതി തേടി. യുവാവിന്റെ നില തൃപ്തികരമായി തുടരുന്നു. നിപ സംശയിക്കുന്ന ആരും ഇപ്പോൾ നിരീക്ഷണത്തിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
ജില്ലയിൽ അടുത്തിടെ എച്ച് 1 എൻ 1 പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗത്തിനെതിരെ മുൻകരുതലെടുക്കണം. പനി, ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എച്ച്1 എൻ1 രോഗബാധിതരിൽ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കൾ വഴിയാണ് രോഗം പകരുന്നത്.