സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 22000 ആളുകൾ
തിരുവനന്തപുരം : കേരളത്തിലെ മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 14 ജില്ലകളിലായി 315 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ഇവിടങ്ങളിലായി 22165 പേരാണ് ഇന്ന് രാവിലെ 7 മണി വരെയുള്ള റിപ്പോർട്ട് പ്രകാരം ഉള്ളത്. വായനാടാണ് ഏറ്റവുമധികം ആളുകൾ ക്യാമ്പുകളിൽ ഉള്ളത്. 9000ത്തിൽ അധികം ആളുകളാണ് ക്യമ്പിൽ ഉള്ളത്.