കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് കേരളാ ഹൈക്കോടതി ഉത്തരവായി
കേരളാ സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി.കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അന്യായമായ മാർക്കു ഭാനം അവസാനിപ്പിയ്ക്കുവാൻ 2017 ൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഇതുവരെ ഇത് നടപ്പാക്കാത്തതിനെ തുടർന്ന് തുല്യനീതിയ്ക്കു വേണ്ടി CBSE വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിയക്കുകയായിരുന്നു. കല - കായിക മൽസരങ്ങൾ, സ്റ്റുഡന്റെ പോലീസ്, NCC, സ്കൗട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ നൽകിയിരുന്ന സൗജന്യ മാർക്ക്, തിയറി മാർക്കിനോടോപ്പം ചേർത്ത് കണക്കാക്കുന്ന രീതി ഇതോടെ അവസാനിക്കും.