Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Sports

ലോകകപ്പ് മാമാങ്കത്തിന് ഒരു നാൾ

29 May 2019 12:00 AM

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ മാമാങ്കത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം.2019 ഐസിസി ലോകകപ്പ് ക്രിക്കറ്റ് മത്സരം മെയ് 30 മുതൽ ജൂലായ് 14 വരെ ഇംഗ്ലണ്ടിലും വെയില്സിലുമായി നടക്കും.മെയ് 30നു ആതിഥേയരായ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിൽ ഓവലിൽ വച്ചാണ് ആദ്യ മത്സരം.ഫൈനൽ ജൂലൈ 14ന് ലോർഡ്‌സിൽ നടക്കും. കഴിഞ്ഞതവണയിൽ നിന്നും വ്യത്യസ്തമായി 10 ടീമുകൾ മത്രേം ഇത്തവണത്തെ ലോകകപ്പിന് ഉള്ളു.കഴിഞ്ഞ തവണ 14 ടീമുകൾ ഉണ്ടായിരുന്നു.കഴിഞ്ഞ തവണ ഉണ്ടായിരുന്നു സിംബാവേ, അയർലൻഡ്, സ്കോട്ട്ലൻഡ്, യുഎഇ ടീമുകൾക്ക് ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ടീമുകളെ പരിചയപ്പെടാം : ഇംഗ്ലണ്ട് ആഥിതേയരാണ്.കഴിഞ്ഞ 11 ലോകകപ്പുകളിലും പങ്കെടുത്ത രാജ്യം.1979, 1987, 1992, ലോകകപ്പുകളിൽ ഫൈനലിൽ എത്തിയെങ്കിലും ഇന്നേവരെ ജേതാക്കളാകാൻ സാധിച്ചിട്ടില്ല.1975,1983 വർഷങ്ങളിൽ സെമി ഫൈനലിലും എത്തിയിരുന്നു.ഇത്തവണ കരുത്തരായ ടീമുമായാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഇറങ്ങുന്നത്.ആദ്യ മത്സരത്തിൽ സൗത് ആഫ്രിക്കയെ നേരിടും. ഇഒയ്‌ൻ മോർഗന്റെ നേതൃത്വത്തിൽ 15 അംഗ ടീമാണ് ഇറങ്ങുന്നത്.ജോ റൂട്ട്, മോർഗൻ, വിൻസ് എന്നിവരുടെ ബാറ്റിംഗ് കരുത്തിനൊപ്പം ബെൻ സ്റ്റോക്സ്, മൊയീൻ അലി എന്നിവരുടെ ആൾ റൌണ്ട് പെർഫോമൻസും ടീമിന് ആത്മവിശ്വാസം നൽകുന്നു. ജോഫ്രെ അർച്ചർ , ടോം കുറാൻ എന്നിവരും ടീമിലെ ആൾ റൗണ്ടർമാരാണ്.ലിയാം പ്ലങ്കറ്റും മാർക്ക് വുഡുമാണ് ടീമിന്റെ പേസ് കരുത്ത്.ആദിൽ റഷീദ് സ്പിൻ വിഭാഗത്തെ നയിക്കും. ആസ്‌ട്രേലിയ : നിലവിലെ ച്യമ്പ്യന്മാരാണ് ആസ്‌ട്രേലിയ.അഞ്ച് തവണയാണ് ആസ്‌ട്രേലിയ കപ്പടിച്ചത്.അലൻ ബോർഡർ ക്യാപറ്റനായപ്പോൾ ഒരു തവണ (1987) സ്റ്റീവ വാഗിന്റെ നേതൃത്വത്തിൽ 1999ലും ച്യമ്പ്യന്മാരായി.2003ലും 2007ലും റിക്കി പോണ്ടിങ് ആയിരുന്നു ആസ്‌ട്രേലിയ ജേതാക്കൾ ആകുമ്പോൾ ക്യാപ്റ്റൻ.2011ൽ ക്വാർട്ടറിൽ പുറത്തായി.2015ൽ വീണ്ടും മൈക്കൽ ക്ളർക് ആസ്‌ട്രേലിയക്കായി കപ്പടിച്ചു.ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (85) കളിച്ച രാജ്യവും ആസ്‌ട്രേലിയയാണ്. അതിൽ 61 വിജയങ്ങൾ.അതും റെക്കോർഡാണ്. ഒപ്പത്തിനൊപ്പം നിൽക്കുന്ന ബാറ്റിങ്ങും ബൗളിംഗുംണ് ആസ്‌ട്രേലിയയുടെ കരുത്ത്. ക്യാപ്റ്റനായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറുമാണ് ബാറ്റിംഗ് വിഭാഗത്തിന് കരുത്ത് നൽകുന്നത്.ഷോൺ മാർഷും സ്റ്റീവൻ സ്മിത്തും മികച്ച ഫോമിലേക്ക് ഉയർന്നാൽ ആസ്‌ട്രേലിയ തന്നെയാണ് ബാറ്റിങ്ങിൽ മുമ്പൻ. ബാറ്റിംഗ് ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, സ്റ്റോണിസ് എന്നിവരെ ഉൾപെടുത്തിയിരിക്കുന്നു.ഏറ്റവും വലിയ ബൗളിംഗ് ടീമുമായാണ് ആസ്‌ട്രേലിയയുടെ വരവ്.കുമ്മിൻസ്,സ്റ്റാർക്. റിച്ചാർഡ്സൺ, നൈൽ, യുവ വാഗ്ദാനംയ ബേൺഡ്രോഫ്‌ എന്നിവരാണ് ആസ്‌ട്രേലിയയുടെ ബൗളിംഗ് ശക്തി. ന്യൂസിലാൻഡ് : ക്രിക്കറ്റിലെ ബ്ലാക്ക് ക്യാപ്സ് എന്ന നാമത്തിനു ഉടമകൾ.പക്ഷെ ഇന്നേവരെ ജേതാക്കളാകാൻ കഴിയാത്ത ഒരു ടീമാണ്.കഴിഞ്ഞ തവണ ഫൈനലിൽ എത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.പക്ഷെ ആസ്ട്രേലിയയോട് തോൽക്കുകയായിരുന്നു.1975, 1979, 1992, 1999, 2007, 2011, വർഷങ്ങളിലും സെമി ഫൈനൽ വരെ ന്യൂസിലാൻഡ് എത്തിയിരുന്നു.ഇത്തവണ ജൂൺ 1ന് ശ്രീലങ്കയുമായാണ് ആദ്യ മത്സരം.കെയ്ൻ വില്ലിയംസൻ ആണ് ക്യാപ്ടൻ. മാർട്ടിൻ ഗുപ്റ്റിലും റോസ് ടെയ്‌ലറുമടങ്ങുന്ന അനുഭവസമ്പത്തുള്ള ബാറ്റിംഗ് നിര, ഗ്രാൻഡ്ഹോമും മൺറോയും ഉൾപ്പെടുന്ന ആൾറൗണ്ട വിഭാഗം ബോൾട്ട്,സൗത്തീ , ഹെൻറി എന്നിവരുടെ ബൗളിംഗ് ശക്തിയുമാണ് ന്യൂസിലാൻഡ്നിന് ശക്തി നൽകുന്നത്. ഇന്ത്യ : ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്കു വണ്ടി പിടിച്ചിരിക്കുന്നത്.അതിനു ധോണി എന്ന മഹാമേരുവിന്റെ അനുഭവ സമ്പത്തും കോഹ്ലി പടയുടെ പെർഫോമൻസും തന്നെയാണ്.2 തവണയാണ് ഇന്ത്യ കപ്പടിച്ചത് 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലും 2011ൽ ധോണിയുടെ നേതൃത്വത്തിലും . കഴിഞ്ഞ തവണ സെമി ഫൈനലിൽ പുറത്തായി.1987ലും 1996ലും സെമി ഫൈനലിൽ എത്തിയിരുന്നു.2003ൽ ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപെട്ടു. ഇത്തവണ ജേതാക്കളാകാൻ ഏറെ സാധ്യത കൽപ്പിക്കുന്ന ടീമാണ് ഇന്ത്യ.പക്ഷെ തുടക്കം ചെറുതായി പാളി.സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ്‌നോട് ഇന്ത്യ ദയനീയമായി പരാജയപെട്ടു. രവീന്ദ്ര ജഡേജ മാത്രമാണ് അർദ്ധ സെഞ്ചുറി നേടി അൽപ്പമെങ്കിലും മികവ് പുലർത്തിയത്. രണ്ടാം സന്നാഹ മത്സരത്തിൽ മികച്ച തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത് ബംഗ്ലാ കടുവകളെ 95 റൺസിന്‌ പരാജയപ്പെടുത്തി.ധോണിയും ലോകേഷ് രാഹുലും മത്സരത്തിൽ സെഞ്ചുറി നേടി.3 വിക്കറ്റു വീതം വീഴ്ത്തി ചഹലും കുൽദീപ് യാദവും തിളങ്ങുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 5ന് സൗത്ത് ആഫ്രിക്കയുമായാണ്.ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പന്നമാണ് ഇന്ത്യ.രോഹിത് ശർമ്മ ഫോമിലേക്ക് എത്തിയിട്ടില്ല എന്നതാണ് വസ്തുത.എങ്കിലും അടി തുടങ്ങിയാൽ ഏതു ബൗളിങ്ങും ഈ ഹിറ്റ്മാന് മുന്നിൽ തോറ്റു പോകും.ശിഖർ ധവാനും സ്ഥിരമായ പെർഫോമൻസ് കാഴ്ചവയ്ക്കാൻ കഴിയുന്നില്ല.ധോണി ഉൾപ്പെടെ 3 വിക്കറ്റു കീപ്പർ ബാറ്സ്മാന്മാരെ ഉൾപെടുത്തിയിട്ടുണ്ട്. അതിൽ ലോകേഷ് രാഹുൽ സന്നാഹ മത്സരത്തിൽ സെഞ്ചുറി അടിച്ചു തന്റെ വരവ് അറിയിച്ചിട്ടുണ്ട്.ദിനേശ് കാർത്തിക്കും ഫോമിലാണ്. ഓൾ റൌണ്ട് വിഭാഗത്തിൽ എത്തിയ വിജയ് ശങ്കർ വേണ്ടത്ര ഉയരാൻ കഴിഞ്ഞിട്ടില്ല.കേദാർ ജാദവ്, രണ്ടത്ര ജഡേജ,ഹർദിക് പാണ്ട്യ എന്നിവരുടെ ഐപിൽ പെർഫോമൻസ് നില നിർത്തിയാൽ ഇന്ത്യ സുരക്ഷിതരാണ്. അതിൽ ഹർദിക് പാണ്ട്യ തന്നെ ആയിരിക്കും ഏറ്റവും മികവ് പുലർത്തുക എന്ന് പ്രതീക്ഷിക്കുന്നു. പേസ് വിഭാഗത്തിൽ ബുമ്ര തന്നെയാണ് മികവ് പുലർത്തുന്നത്.മുഹമ്മദ് ഷമ്മി കുറച്ച പിറകിൽ ആണെങ്കിലും ഭുവനേശ്വർ കുമാർ ഫോമിലാണ്.കുൽദീപ് യാദവും ചഹലും ഇംഗ്ലണ്ട് പിച്ചുകൾ തങ്ങൾക്ക് വഴങ്ങും എന്ന് സന്നാഹ മത്സരത്തിൽ തെളിയിച്ചതാണ്. സൗത്ത് ആഫ്രിക്ക : ഈ വർഷത്തെ ആദ്യ ലോകകപ്പ് മത്സരത്തിൽ ഓവലിൽ സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. 4 തവണ സെമിയിലും ഒരു തവണ ക്വാർട്ടറിലും എത്തിയതാണ് സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് ചരിത്രം. ഫൈനലിൽ ഇന്നേവരെ കടക്കാൻ സൗത്ത് ആഫ്രിക്കക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ ഇത്തവണ അതിനുള്ള പടകരുത്തുമായാണ് സൗത്ത് ആഫ്രിക്ക വരുന്നത്. ഡുപ്ളെസിയാണ് സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റൻ. അത് തന്നെയാണ് അവരുടെ കരുത്ത് . ബാറ്റുകൊണ്ടും ക്യാപ്റ്റൻ മികവ് പുലർത്തിയാൽ ഇത്തവണ കപ്പ് നേടാൻ സാധ്യതയുള്ള ടീമാണ് സൗത്ത് ആഫ്രിക്ക. ഡേവിഡ് മില്ലർ, ഹാഷിം ആംല, ഡുമിനി എന്നീ നല്ല ഫോമിലുള്ള ആളുകളുമായാണ് സൗത്ത് ആഫ്രിക്ക ഇറങ്ങുന്നത്.വിക്കറ്റു കീപ്പർ ബാറ്റ്സ്മാൻ ഡികോക്കും നല്ല ഫോമിലാണ്. ഡെയ്ൽ സ്റ്റെയ്ൻറെ തീപാറുന്ന പന്തുകൾക്ക് കൂട്ടിനായി റബാഡയും ലുങ്കി ഗിഡിയും ഉണ്ടാകും.ഇമ്രാൻ താഹിർ ആണ് അവരുടെ സ്പിൻ കരുത്ത് . ശ്രീലങ്ക : 1996ൽ ജേതാക്കളായതിനു ശേഷം 2003ൽ സെമിയിലും 2007 - 2011 വർഷങ്ങളിൽ ഫൈനലിലും എത്തി.കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനൽകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ദിമുത് കുമാരരത്നെ ആണ് ശ്രീലങ്കയുടെ ക്യപ്ടൻ. ലസിത് മലിംഗ, തിസാര പെരേര, എഞ്ചലോ മാത്യൂസ് എന്നിവരാണ് ലോകകപ്പ് പരിചയമുള്ള മാറ്റ് കളിക്കാർ. ലാഹിരു തിരിമാനെ, ഓൾ റൗണ്ടർ ധനഞ്ജയ ഡിസിൽവ എന്നിവരും ഫോമിലാണ്. പാകിസ്ഥാൻ : പാകിസ്താന്റെ ആദ്യ മത്സരം 31ന് വെസ്റ്റ് ഇൻഡീസുമായാണ്. ഇമ്രാൻ ഖാൻ ക്യപ്റ്റനായിരുന്നപ്പോൾ 1992ൽ മാത്രമാണ് പാകിസ്ഥാൻ കപ്പ് നേടിയയത്. 1999ൽ ഫൈനലിൽ പരാജയപെട്ടു. കൂടാതെ 4 തവണ സെമിയിലും 2 തവണ ക്വാർട്ടറിലും എത്തി. സർഫറാസ് അഹമ്മദ് ആണ് ഇത്തവണ പാകിസ്ഥാൻ ക്യാപ്റ്റൻ. ടീമിൽ ഷൊഹൈബ് മാലിക്കിന് മാത്രമാണ് ലോകകപ്പ് മുൻപരിചയം ഉള്ളത്. ഈ അനുഭവ സമ്പത്താണ് പാകിസ്താന്റെ ആത്മവിശ്വാസവും കരുത്തും. മുഹമ്മദ് ഹാഫിസ്, ഷഹീൻ അഫ്രീദി, ബാബർ അസം, ഇമാം ഉൽ ഹഖ്, ഹാരിസ് സൊഹൈൽ, ഹസൻ അലി എന്നിവരാണ് മറ്റു കളിക്കാർ. വെസ്റ്റ് ഇൻഡീസ് : ഒരുപക്ഷെ ലോകകപ്പിൽ ഏറ്റവും വലിയ അട്ടിമറികൾ നടത്താൻ കഴിയുന്ന ഒരു ടീമായിരിക്ക് ഇവർ.ഐപിൽ കളികളിൽ എടുക്കുന്ന പ്രകടനം അവരുടെ രാജ്യത്തിനുവേണ്ടി പലപ്പോഴും എടുക്കാറില്ല എന്ന പരാതിയാണ് വെസ്റ്റ് ഇൻഡീസ് കളിക്കാർക്കെതിരെ പൊതുവെ ഉയരുന്നത്. ലോകത്തിലെ ആദ്യ രണ്ടു ലോകകപ്പ് നേടിയത് മാത്രമാണ് ഇന്നും അവരുടെ പേരിലുള്ള റെക്കോർഡ്.മൂന്നാമത്തെ ലോകകപ്പിൽ ഫൈനലിൽ ഇന്ത്യയോട് പരാജയപെട്ടു.അതിനു ശേഷം മികച്ചോരു പ്രകടനം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പലപ്പോഴും അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ അവരുടെ ക്രിക്കറ്റ് വളർച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജേസൺ ഹോൾഡറാണ് ഇത്തവണ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ. ആന്ദ്രേ റസ്സൽ, ക്രിസ് ഗെയ്ൽ, ബ്രാവോ സഹോദരന്മാർ എന്നിവരുടെ പരിചയസമ്പന്നതയാണ് അവരുടെ മുതൽക്കൂട്ട്.യുവനിരയും ഒട്ടും പിന്നിലല്ല. ഹെട്മെയെർ, ഹോപ്പ്, തോമസ് എന്നിവരുടെ പ്രകടങ്ങളും പ്രതീക്ഷ നൽകുന്നവയാണ്.മികച്ച ഒരു ഓൾ റൗണ്ടർ കൂടിയാണ് ക്യാപ്റ്റൻ ഹോൾഡർ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration