രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്ക് നിസ്തൂലം; മഹാമാരികള്‍ക്കൊപ്പം ഇന്ത്യ പല വെല്ലുവിളികള്‍ നേരിടുന്നു; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്ക് നിസ്തൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി വ്യവസായികളെ അഭിസംബോധന ചെയ്തത്.
രാജ്യം വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും രാജ്യം നേരിടുന്നുണ്ട്. ഇന്ത്യയുടെ നിശ്ചയ ദാര്‍ഢ്യമാണ് വലിയ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയെന്നും ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധിയെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യം. എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കണം. അവസരങ്ങള്‍ യഥാസമയം ഉപയോഗിക്കാന്‍ കഴിയണം. പ്രദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണി ശക്തമാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കിയാല്‍ പുരോഗതി കൈവരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായ വാണിജ്യ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നിക്ഷേപ രംഗത്ത് കൂടുതല്‍ ശക്തി പകരാനുള്ള നടപടികള്‍ വേണം. പരമ്പരാഗത കാഴ്ച്ചപാടുകള്‍ മാറ്റേണ്ടതുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ ശീലമാക്കണം. ഒരുമിച്ച് മുന്നോട്ട് പോകണമെന്നും ധാരമായ തീരുമാനങ്ങള്‍ക്ക് സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.