Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
Sports

ലോക ക്രിക്കറ്റ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്

15 July 2019 10:01 AM

ലോഡ്‌സ്: അവസാനം കളിത്തൊട്ടിലായ ലോഡ്സിൽ തന്നെ ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന്റെ ആദ്യ കിരീ​ടധാരണം. ചരിത്രത്തില്‍ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടർച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലൻഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോൽക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലൻഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്.

ജൊഫ്ര ആർച്ചർ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തിൽ നിന്ന് 15 റൺസായി. അടുത്ത പന്തിൽ നീഷം രണ്ട് റൺസെടുത്തു. രണ്ടാം പന്തിൽ നീഷം ഒരു പടുകൂറ്റൻ സിക്സ് നേടിയതോടെ ന്യൂസീലൻഡിന്റെ സ്വപ്നത്തിന് ജീവൻവച്ചു. അടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ് നേടിയതോടെ ജയിക്കാൻ വേണ്ടത് അഞ്ച് റൺസായി. അടുത്ത പന്തിൽ വീണ്ടും ഡബിൾ. അഞ്ചാമത്തെ പന്തിൽ സിംഗിൾ. ആറാം പന്ത് നേരിട്ടത് ഗുപ്ടിൽ. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്സൺ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പർ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിർണയിച്ചത്.

നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 241 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്.

അവസാന ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 15 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെൻഡ് ബോൾട്ടായിരുന്നു ബൗളർ. ഇംഗ്ലണ്ടിനെ വിജയത്തീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ച ബെൻ സ്റ്റോക്സ് സ്ട്രൈക്കറും. ആദ്യ രണ്ടു പന്തുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്ന സ്റ്റോക്സ് മൂന്നാമത്തെ പന്ത് സിക്‌സിലേക്ക് പറത്തി. നാലാം പന്തില്‍ ഡബിളുടെത്തു. ഇതിനിടയില്‍ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈനിലെത്തി. ഇതോടെ നാലാം പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു. ഒടുവില്‍ ഇംഗ്ലണ്ടിന് ജയിക്കാൻ രണ്ട് പന്തിൽ നിന്ന് മൂന്ന് റൺസായി. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ ഡബിളുടെക്കാനുള്ള ശ്രമത്തിനിടെ ആദിൽ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തിൽ നിന്ന് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. വീണ്ടും ബോൾട്ടിനെ നേരിടുന്നത് സ്റ്റോക്സ്. എന്നാൽ, രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാർക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം ടൈയായി. അങ്ങനെ സൂപ്പർ ഓവർ ആവശ്യമായി വന്നു.

നിശ്ചിത 50 ഓവറിൽ റണ്ണെടുക്കാൻ പാടുപെടുകയായിരുന്നു ന്യൂസീലൻഡും ഇംഗ്ലണ്ടും. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തവർക്ക് ഏഴാം ഓവറിൽ തന്നെ ആഘാതമേറ്റു. ഗുപ്ടിൽ പുറത്ത്. പിന്നീട് ചെറിയ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നവരെ ഒരുപരിധി വരെ കരകയറ്റിയത് ഹെൻ​റി നിക്കോൾസും ക്യാപ്റ്റന്‍ കെയ്ൻ വില്ല്യംസണും ചേർന്നാണ്. നിക്കോൾസ് 55ഉം വില്ല്യംസൺ 30 ഉം റൺസെടുത്തു. ഇവരാണ് ടീം സ്കോർ 100 കടത്തിയത്. പിന്നീട് പേരിനെങ്കിലും പൊരുതിയത് 47 റൺസെടുത്ത ലഥാമാണ്.

സൂപ്പർ ഓവർ വരെ ബാറ്റ് ചെയ്ത ബെൻ സ്റ്റോക് 98 പന്തിൽ നിന്ന് 84 റൺസെടുത്ത് പുറത്താകാതെ നിന്നു. ബട്ലർ 60 പന്തിൽ നിന്ന് 59 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ജോണി ബെയർസ്റ്റോ 55 പന്തിൽ നിന്ന് 36 റൺസെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration