ജയപരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗം; അവസാന നിമിഷം വരെ പോരാടിയ ടീം ഇന്ത്യ നമുക്ക് അഭിമാനമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി : ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സര ഫലം നിരാശ സമ്മാനിച്ചെങ്കിലും അവസാന നിമിഷം വരെ പോരാടിയ ടീം ഇന്ത്യ നമുക്ക് അഭിമാനമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ടൂര്‍ണമെന്റിന്റെ എല്ലാ മേഖലയിലും ഇന്ത്യ മികച്ച രീതിയിലാണ് കളിച്ചത്. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മികച്ചു നിന്ന ടീം ഇന്ത്യ നമുക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജയപരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും ടീമിന്റെ ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.