ധോണി പുറത്താകല്‍: ആരാധകന് കുഴഞ്ഞുവീണു മരിച്ചു
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനലില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന് കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്ച മരിച്ചത്, ഇത് സംബന്ധിച്ച വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫോണില്‍ ഇന്ത്യാ-ന്യൂസിലന്‍ഡ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ശ്രീകാന്ത്. ധോണി പുറത്തായത് കണ്ട് അലറിവിളിച്ച് ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന് ഘോഷ് പറഞ്ഞു. ബോധരഹിതനായി നിലത്തുവീണുകിടന്ന ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യയെ വിജയത്തിന് അടുത്തെത്തെത്തിച്ചശേഷമാണ് ധോണി പുറത്തായത്. ധോനിയുടെ പുറത്താകല്‍ ഇന്ത്യയിലെ എല്ലാ ആരാധകരേം സങ്കടത്തില്‍ ആക്കിയിരുന്നു. കളിനടന്ന സ്റ്റേഡിയത്തില്‍ ധോനിയുടെ പുറത്താകലിന് ശേഷം ഒരു കുട്ടി കരയുന്ന ചിത്രം സമൂഹ മധ്യങ്ങളില്‍ വൈറല്‍ ആയിരുന്നു.