സ്വര്‍ണത്തിന് ഇന്ന് ചരിത്ര വില, കേരളത്തില്‍ പവന് 40000 രൂപയില്‍ എത്തി
കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് റെക്കോര്‍ഡ് വില. പവന് 280 രൂപ വര്‍ദ്ധിച്ച് 40000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5000 രൂപയില്‍ എത്തി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. എന്നാല്‍ സ്വര്‍ണ വില വര്‍ദ്ധനവ് വ്യാപാരികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ വില കുത്തനെ ഉയരുന്നത് രാജ്യത്തെ സ്വര്‍ണാഭരണ വ്യാപാരത്തെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്.