ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം നേതാവിന്റെ പണപ്പിരിവ്
ചേർത്തല : പ്രളയക്കെടുതിയിൽ അകപെട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പണപ്പിരിവ്. ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനാണു 130ലധികം പട്ടികജാതി പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് പണപ്പിരിവ് നടത്തിയത്. ഏഷ്യനെറ്റ് ന്യൂസാണ് ഈ വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ വർഷവും ഇതേപോലെ പിരിവ് നടത്തിയതായി ഓമനക്കുട്ടൻ വിഡിയോയിൽ പറയുന്നു.