കോവിഡ് 19 രോഗനിര്‍ണയ പരിശോധന നടത്താന്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനിക്ക് അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 രോഗനിര്‍ണയ പരിശോധന നടത്താന്‍ സ്വകാര്യ ഏജന്‍സിക്ക് അനുമതി. റോച്ചെ ഡൈഗ്നോസിസ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അടിയന്തിര അനുമതി നല്‍കിയത്. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലാണ് കോവിഡ് 19 രോഗനിര്‍ണയ പരിശോധന സൗകര്യമുള്ളത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനിയാണ് റോച്ചെ ഡൈഗ്നോസിസ് .