Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

പ്രവാസികൾ ശ്രദ്ധിക്കുക, ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇളവ്

23 May 2020 02:32 PM

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുള്ള ഇന്ത്യക്കാരിൽ ചില വിഭാഗങ്ങൾക്ക് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് കേന്ദ്രവിദേശകാര്യമന്ത്രാലയം ഇളവുകൾ അനുവദിച്ചു. ഇന്ത്യൻ പൗരൻമാർക്ക് വിദേശത്ത് പിറന്ന, ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാം. ഇന്ത്യയിലെ കുടുംബത്തിലേക്ക് മരണാനന്തരച്ചടങ്ങ് ഉൾപ്പടെ അത്യാവശ്യകാര്യങ്ങളുണ്ടെങ്കിൽ ഒസിഐ കാർഡുള്ളവരെ തിരികെ വരാൻ അനുവദിക്കും. വിദേശത്തുള്ള ഒസിഐ കാർഡുടമകൾ കുടുംബമായാണ് താമസിക്കുന്നതെങ്കിൽ ദമ്പതിമാരിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കിൽ തിരികെ വരാം. വിദേശത്ത് പഠിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരാണെങ്കിൽ അവർക്കും തിരികെ വരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. വന്ദേഭാരത് മിഷനിലേക്ക് സ്വകാര്യവിമാനക്കമ്പനികളെയും പരിഗണിക്കുമെന്ന് നേരത്തേ കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. മെയ് 16-ന് തുടങ്ങിയ വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തിൽ 32,000 ഇന്ത്യൻ പൗരൻമാരെ, 160 വിമാനങ്ങളിലായി 47 രാജ്യങ്ങളിൽ നിന്ന് തിരികെ കൊണ്ടുവന്നിരുന്നു. എയർ ഇന്ത്യ സജ്ജമാക്കിയ പ്രത്യേക വിമാനങ്ങളിലാണ് രക്ഷാദൗത്യം

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിസകൾ റദ്ദാക്കപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരമാവുകയാണ് ഈ ഉത്തരവിലൂടെ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration