ഒന്നരയാഴ്ചയായി മലേറിയ മരുന്ന് കഴിക്കുന്നു: ട്രംപ്
വാഷിങ്ടൻ ∙ കോവിഡ് ബാധിക്കാതിരിക്കാൻ, മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ ദിവസവും താൻ കഴിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. അതേസമയം, ഇത് സുരക്ഷിതമല്ലെന്ന് യുഎസ് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. ഒന്നരയാഴ്ചയിലേറെയായി താൻ ഓരോ ഗുളിക വീതം ദിവസേന കഴിക്കുന്നുണ്ടെന്നും തനിക്കു കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും വൈദ്യശാസ്ത്ര വിദഗ്ധരും ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.