Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം

യു.എ.ഇയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍; ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ടും​ നിര്‍ത്തുന്നു

29 January 2021 08:14 PM

ലണ്ടന്‍: വകഭേദം വന്ന കോവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യു.എ.ഇയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. വെള്ളിയാഴ്ചയാണ്​ നിരോധനം നിലവില്‍ വന്നത്​. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ - ലണ്ടന്‍ സര്‍വിസും താല്‍ക്കാലികമായി ഉണ്ടാകില്ല. ​

യു.എ.ഇക്ക്​ പുറമെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കും​ വിമാന വിലക്ക്​ ഏ​ര്‍പ്പെടുത്തിയിട്ടുണ്ട്​. ഈ രാജ്യങ്ങളിലൂടെ വരുന്നവര്‍ക്ക്​ ബ്രിട്ടനിലേക്ക്​ പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ ബ്രിട്ടീഷ്, ഐറിഷ് പൗരന്‍മാര്‍ക്ക്​ നിയന്ത്രണങ്ങളോടെ നാട്ടില്‍ തിരിച്ചെത്താം. ഇവര്‍ യു.എ.ഇ ഒഴിവാക്കി മാറ്റു രാജ്യങ്ങളിലൂടെ വരണം. കൂടാതെ പത്തുദിവസം സെല്‍ഫ്​ ഐസൊലേഷനിലും കഴിയണം. ബ്രിട്ടനിലേക്കുള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. ടിക്കറ്റ്​ എടുത്തവര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന്​ ദുബൈ വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അബൂദബിയില്‍നിന്ന് യു.കെയിലേക്ക്​​ ഇത്തിഹാദ്​ ദിവസവും മൂന്ന്​ വിമാനങ്ങള്‍ സര്‍വിസ്​ നടത്തിയിരുന്നു. ദുബൈയില്‍നിന്ന്​ എമിറേറ്റ്​സ്​ നാല്​ സര്‍വിസുകളും നടത്തിയിരുന്നു. ഇതിന്​ പുറമെ ​ബ്രിട്ടീഷ്​ എയര്‍വേഴ്​സി​െന്‍റ സര്‍വിസുമുണ്ടായിരുന്നു. ജനുവരിയില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്​ട്ര വിമാന റൂട്ടായിരുന്നു ദുബൈ - ലണ്ടന്‍. 190,365 പേരാണ്​ ഈ റൂട്ടില്‍ സഞ്ചരിച്ചത്​. വിമാനങ്ങള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്​. അടുത്ത ദിവസങ്ങളില്‍ വിസാ കാലാവധി തീരുന്നവര്‍ക്ക്​ ഈ തീരുമാനം ആശ്വാസമേകും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration