ബംഗാളിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ബിജെപി പ്രവര്ത്തകൻ ചന്ദന്‍ ഷാ വെടിയേറ്റ് മരിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ചന്ദന്‍. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഇയാളെ വാഹനത്തിലെത്തിയ നാലംഗസംഘം വെടിവെക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം