കുല്‍ഗാം ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ബംഗാളിലെ കൂച്ച് ബിഹാറില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ സി.ഐ.എസ്.എഫിന് അനുകൂല റിപ്പോര്‍ട്ടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. സംഭവത്തില്‍ കമ്മീഷന് ജില്ലാ മജിസ്ട്രേറ്റിനോടും എസ്.പിയോടും വിശദമായ റിപ്പോര്‍ട്ട് തേടി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വലിയ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞു. സൈന്യം സ്വയ രക്ഷയ്ക്കായാണ് തോക്ക് ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. മരിച്ചവര്‍ക്ക് വെടിയേറ്റിട്ടില്ലെന്നും, സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് മരിച്ചതെന്നും സിഐഎസ്എഫും വ്യക്തമാക്കിയിരുന്നു
നാലാംഘട്ട വോട്ടെടുപ്പിനിടെ മാതഭംഗയിലെ പോളിംഗ് സ്റ്റേഷന് മുന്‍പിലാണ് സംഘര്‍ഷം ഉണ്ടായത്. രാവിലെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റ് നാല് പേര്‍ക്ക് കൂടി ജീവന് നഷ്ടമായിരുന്നു. സൈന്യത്തിന്റെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.