വാളയാര്‍ പീഡനക്കേസ്: മൂന്നു പ്രതികളെ വെറുതെവിട്ടു
പാലക്കാട്: വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു പ്രതികളെ വെറുതെവിട്ടു. വി. മധു, എം. മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേസിലെ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുെട വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതില്‍ നവംബര്‍ 15ന് വിധി പുറപ്പെടുവിപ്പിക്കുമെന്നാണ് വിവരം.
പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.