വാളയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത
പാലക്കാട്: വാളയാര്‍ ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച (ഒക്ടോബര്‍ 12) വൈകിട്ട് ആറിന് 202.48 മീറ്റര്‍ എത്തി. ഈ സാഹചര്യത്തില്‍ ഡാമിന്‍െറ വൃഷ്ടിപ്രദേശങ്ങളില്‍ രാത്രിയും മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ ഡാമിന്‍െറ ഷട്ടറുകള്‍ നാളെ (ഒക്ടോബര്‍ 13 ) രാവിലെ 11 ന് തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഡാമിന്‍െറ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.