തൃശൂര്‍ പൂരം; പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ആണ് പാസ്സ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന് ലിങ്കില്‍ മൊബൈല്‍ നമ്ബര്‍, പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറിലേക്ക് ഒടിപി ലഭിക്കും.തുടര്‍ന്ന്, പാസ് ലഭിക്കുന്നതിന് ആര്‍ടിപിസിആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.