ലക്ഷദ്വീപിൽ നിന്ന് മൂന്ന് കപ്പലുകൾക്കൂടി എത്തി
കൊച്ചി : ലക്ഷദ്വീപിൽനിന്ന് 362 യാത്രക്കാരുമായി മൂന്ന് കപ്പലുകൾ കൂടി കൊച്ചിയിലെത്തി. കവരത്തി, കോറൽ, അറേബ്യൻ സീ എന്നീ കപ്പലുകളാണ് തിങ്കളാഴ്ച തുറമുഖത്ത് എത്തിയത്. കവരത്തിയിൽ 75, കോറലിൽ 119, അറേബ്യൻ സീയിൽ 168 എന്നിങ്ങനെയാണ് യാത്രക്കാർ. 362 പേരിൽ 30 പേരാണ് മലയാളികൾ. ലക്ഷദ്വീപ് സ്വദേശികൾ 97 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 232 പേരുമുണ്ട്. ഇവരിൽ പുരുഷൻമാർ 329, സ്ത്രീകൾ 33. ലക്ഷദ്വീപ് ഗ്രീൻ സോണായതിനാൽ ഇവർക്കെല്ലാം ഹോം ക്വാറന്റൈൻ ആണ്.