തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അലക്സ്, തങ്കച്ചന്, അഗസ്റ്റിന് എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം നടന്നത്. ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുക ആയിരുന്നു. ആറ് പേരുണ്ടായിരുന്ന വള്ളത്തില്‍ നിന്ന് മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. അലക്സ്, തങ്കച്ചന്, അഗസ്റ്റിന് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.