അഞ്ചുതെങ്ങില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം.മാമ്പള്ളിയില്‍ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണല്‍ പുരയിടത്തില്‍ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
അഞ്ചു പേര് പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ്. അഞ്ചു തെങ്ങില്‍ കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്.