ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ഉച്ചയോടെ ട്രെയിന്‍ ഓടിത്തുടങ്ങും
കോഴിക്കോട്: നാല് ദിവസമായി മുടങ്ങിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ സര്‍വീസ് ഉച്ചയോടെ പുനരാരംഭിക്കുന്നു. ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി. വെള്ളം ട്രാക്കുകളില്‍ നിന്ന് ഇറങ്ങി. സര്‍വീസ് പുനരാരംഭിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തല്‍.
ഉച്ചയോടെ സര്‍വീസുകള്‍ പുന:സംഘടിപ്പിച്ച് ഷെഡ്യൂള്‍ ക്രമീകരിക്കും. വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകള്‍ കോഴിക്കോട് മംഗലാപുരം കൊങ്കണ്‍ റൂട്ടിലൂടെ കടത്തിവിടും. കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയില്‍ വെള്ളം കയറുകയും കാരക്കാടിന് സമീപം മണ്ണിടിയുകയും ചെയ്തതോടെയാണ് വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്.