ഉദ്യോഗാര്‍ഥികള്‍ മന്ത്രി കടകംപള്ളിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച.
എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു മന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമീപനമല്ല മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാര്‍ഥികള്‍ വൈകുന്നേരം മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.