ശശി തരൂരിനും വി. മധൂസൂദനൻ നായർക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡൽഹി: മലയാള കവി വി. മധൂസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അർഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തിൽ അച്ഛൻ മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് പ്രമേയം. ബ്രിട്ടീഷ് കോളനി വാഴ്ച ഇന്ത്യയ്ക്കു ഗുണം ചെയ്തെന്ന വാദങ്ങളെ തള്ളുന്ന ‘ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകമാണ് തരൂരിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.