മോദി സ്തുതി; തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് സോണിയയ്ക്ക് പ്രതാപന്റെ കത്ത്
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി നൽകി ടിഎൻ പ്രതാപൻ എംപി. മോദി സ്തുതിയിൽ തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ എംപിമാരായ കെ മുരളീധരനും ബെന്നി ബെഹനാനും നേരത്തെ രംഗത്ത് വന്നിരുന്നു. മോദിയെ മഹത്വവൽക്കരിക്കുന്നതല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്നും മോദിയെ എതിർക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കേന്ദ്രസർക്കാരിനെ എതിർക്കുമ്പോൾ മോദിയെ വിമർശിക്കേണ്ടി വരും. അതിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.