കോൺഗ്രസ്സ് കക്ഷി നേതാവ് ; ശശി തരൂരിന് സാധ്യത
തിരുവനന്തപുരം: ലോക്സഭയിൽ കോൺഗ്രസ് കക്ഷി നേതാവാകാൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിസമ്മതിച്ചാൽ, ആ ദൗത്യം തരൂരിനു ലഭിച്ചേക്കുമെന്ന സൂചനകൾ ശക്തം. ഭാഷാപ്രാവീണ്യം, വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ കൂടുതൽ സാധ്യത നൽകുന്നു.
തരൂർ സഭാ നേതൃ പദവിയിൽ എത്തിയാൽ 1977 ൽ ഇന്ദിരാ ഗാന്ധി തോറ്റപ്പോൾ മലയാളിയായ സി.എം. സ്റ്റീഫൻ വഹിച്ച പദവിയിലേക്ക് ഒരാൾ കൂടിയാകും.