തുലാവര്‍ഷമെത്തി; സംസ്ഥാനത്ത് മഴ തുടരും, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വരവറിയിച്ച് തുലാവര്‍ഷം. മലയോര മേഖലകളില്‍ അടക്കം പലയിടത്തും ഇന്നലെ രാത്രി മുതല്‍ മഴ. ഒക്ടോബര്‍ 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങി.
ഉച്ചക്ക് രണ്ട് മുതല്‍ പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ കൂടാം. അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് മുന്നറിയിപ്പ്. കേരളത്തില്‍, പ്രത്യേകിച്ച് മലയോര ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴ സാധ്യതയുണ്ട്.
തുലാവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.