തിരിച്ചടിക്ക് തയ്യാറാകാൻ നിർദേശം; 30,000 അധികസൈനികർ
ചൈനീസ് പ്രകോപനത്തിന് തിരിച്ചടി നല്കാന് തയാറാകാന്‍ സേനാമേധാവികള്‍ക്കു നിര്‍ദേശം. സേനാവമേധാവികളുമായി പ്രതിരോധമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ പ്രതിരോധമന്ത്രി മൂന്ന് സേനാ മേധാവികളെയുടെയും യോഗം വിളിച്ചു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു. കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. പാം ഗോങ്, ഗൽവാൻ, ഹോട്സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്. നേരത്തെ, അതിർത്തിയിൽ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ചൈനയുടെ പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേന അനുമതി നല്കി.