കാഷ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍
ജമ്മു കാഷ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. മൂന്ന് ലഷ്കര്‍ ഇ തോയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. കൊകര്‍നാഗ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.
കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സുരക്ഷാസേനയുടെ തെരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.