പെട്രോള്‍ വില 90ലേക്ക്, ഇന്നും ഇന്ധനവില കൂട്ടി
കൊച്ചി> തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ , ഡീസല്‍ വില കേന്ദ്രം കൂട്ടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87 രൂപ 76 പൈസയും ഡീസല്‍ വില 81രൂപ 99 പൈസയുമായി.
തിരുവനന്തപുരം നഗരത്തില്‍ 89രൂപ 48 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ.കോഴിക്കോട് 88 രൂപ 06 പൈസ, ഡീസല്‍ 82 രൂപ 29 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.