ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു; ഡീസലിന് 85
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില ഉയര്‍ത്തുന്നത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90.61 രൂപയായി ഉയര്‍ന്നു. ഡീസലിന് 85 രൂപയാണ് തിരുവനന്തപുരത്തെ വില.
ഈ മാസം എട്ടുതവണയാണ് ഇന്ധനവില കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി ഉയര്‍ന്നു. വില വര്‍ധന ഇത്തരത്തില്‍ തുടര്‍ന്നാല്‍ പെട്രോള്‍ വില ഉടനടി മൂന്നക്കം കടന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ധന വില വിലക്കയറ്റത്തിനും കാരണമായേക്കും.