ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. അതോടെ പെട്രോളിന് 3 .91 രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത് .ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി.
ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില വില ലിറ്ററിന് 82 രൂപകടന്നു. അതേസമയം ആഗോള വിപണിയില്‍ അസംസ്കൃത എന്ന വിലയില്‍ നേരിയ കുറവുണ്ടായി 82 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയുടെ വില കൂട്ടാന്‍ തുടങ്ങിയത്.