പി.എസ്.സി നിയമനങ്ങള്‍ വൈകുന്നു; റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിലേക്ക്
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പി.എസ്.സി നിയമനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്സ് സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. വകുപ്പുകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നഷ്ടമാകുന്നുവെന്നതാണ് പ്രധാന ആരോപണം. കൂടുതല്‍ നിയമനം നടത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സംയുക്ത സംഘടനയിലുള്ള ഇടുക്കിയിലെ ലാസറ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. കാലാവധി തീരാന്‍ എട്ട് മാസം മാത്രം ബാക്കിയുള്ള ഇവരുടെ റാങ്ക് ലിസ്റ്റ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍പ്പെട്ട് തീര്‍ന്നു പോകുമെന്നാണ് ആശങ്ക. കൃത്യ സമയത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് അവസരം നഷ്ടമാകുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു. കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നോട്ട വോട്ട് ക്യാമ്ബയിയിന്, തെരഞ്ഞെടുപ്പ് ദിവസം നിരാഹാര സമരം തുടങ്ങിയ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം.