എം ശിവശങ്കര്‍ കസ്റ്റഡിയില്‍
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്തത് ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തിയാണ്. നേരത്തെ ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റിന്റെ വാദം സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ്. കള്ളക്കടത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും എന്‍ഫോഴ്സ്മെന്റ് വാദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചു. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ശിവശങ്കര്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.