എം ശിവശങ്കർ നിലവില്‍ പ്രതിയല്ല;എൻഐഎ കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി. മുന്‍ കൂര് ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ. അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ ഇതുവരെയും എന്‍.ഐ.എ. കേസില്‍ ശിവശങ്കര്‍ പ്രതിയല്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമെന്നും അതിനാല്‍ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എന്‍.ഐ.എയുടെ വാദം.
ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന് ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്തു.