Wednesday, May 01, 2024
 
 
⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്
News

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത

07 May 2021 01:36 PM

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിലവിലെ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ് സര്‍ക്കാരിനെ അറിയിച്ചു.

നിര്‍മാണ മേഖല, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവ തുറക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നിയന്ത്രണം വേണമെന്നാണ് പ്രധാനമായും പൊലീസ് ആവശ്യപ്പെടുന്നത്. നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകും. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്ബത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. ഇതും നിയന്ത്രിക്കണം. കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും പൊലീസ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പൊലീസ് പറയുന്നു.

നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നത് പരിശോധിക്കാന്‍ ചേര്‍ന്ന പൊലീസിന്‍റെ യോഗത്തില്‍ ഇളവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച പ്രത്യേക ശുപാര്‍ശ തയ്യാറാക്കി. പൊലീസിന്‍റെ നിലപാട് കൂടി പരിഗണിച്ചാകും സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ് ഇറങ്ങുക. വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും ഏതൊക്കെ ഇളവുകളാകും വെട്ടിച്ചുരുക്കുക എന്നതില്‍ അന്തിമ തീരുമാനമെടുക്കുക. നാളെ മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration