രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധം വിജയകരമായി നടക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ലോക്ക് ഡൗണിന്റെ ഇരുപത്തൊന്നാം ദിവസമായ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. അതിനാല്‍ തന്നെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും സഹകരണത്താല്‍ കോവിഡിനെ ഒരു പരിധിവരെ തടയാന്‍ രാജ്യത്തിനായതായി അദ്ദേഹം പറഞ്ഞു.
രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായെന്നും തുടക്കത്തിലേ പ്രശ്നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.