Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നിലവിലെ വാർഡുകൾ വച്ച് ഒക്ടോബറിൽ നടത്തണം; കോടിയേരി ബാലകൃഷ്ണൻ

28 April 2020 08:44 PM

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നിലവിലെ വാർഡുകൾ വച്ച് ഒക്ടോബറിൽ തന്നെ നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ, പുതിയ നിയമ പ്രകാരം വാർഡ് വിഭജനം നിലവിൽ പ്രായോഗികമല്ല, പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേഷ് ചെന്നിത്തല -വി മുരളീധരൻ അച്ചുതണ്ടെന്നും കോടിയേരി

നിലവിലെ വാർഡുകൾ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമം അനുശാസിക്കുന്ന വാർഡ് വിഭജനം പുതിയ സാഹചര്യത്തിൽ പ്രായോഗികമല്ല. നിയമം മറി കടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ട് വരണമെന്നും കോടിയേരി വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിൽ മുൻനിരയിൽ ആണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ. കേരളം പോലുള്ള സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി.പുതിയ സാഹചര്യത്തിൽ ഇതാദ്യമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കൈരളി ടീവി ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ ആണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ പ്രതിപക്ഷം ലക്ഷ്യമിട്ടത് തരംതാണ രാഷ്ട്രീയം ആണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഏശാതെ വന്നപ്പോഴാണ് കുടുംബത്തെ വലിച്ചിഴച്ചത്. ഇത്തരം രാഷ്ട്രീയത്തോട് സിപിഐഎമ്മിന് എന്നും എതിർപ്പാണ്. കെ കരുണാകരനെ പിന്തുടർന്ന് വേട്ടയാടിയവർ ആണ് ഇന്നു കോൺഗ്രസിന്റെ അമരത്ത്. അവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ ബി ടീം ആണ് സംസ്ഥാനത്ത് കോൺഗ്രസ്‌ എന്ന് കോടിയേരി ആരോപിച്ചു. സ്പ്രിങ്ക്ലർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇരു പാർട്ടികളും ഒത്തു കളിച്ചു. രമേഷ് ചെന്നിത്തലയുടെ ഹർജിക്ക് പിന്തുണ നൽകും വിധമാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തത്. രമേഷ് ചെന്നിത്തല -വി മുരളീധരൻ കൂട്ടുകെട്ടാണ് പ്രതിപക്ഷത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്. ബിജെപി സംസ്ഥാന പ്രെസിഡന്റ്റ് കെ സുരേന്ദ്രനെ മിണ്ടാൻ പോലും അനുവദിക്കാതെ കേന്ദ്ര മന്ത്രി വി മുരളീധരൻ ദൈനംദിന രാഷ്ട്രീയ അഭിപ്രായങ്ങൾ നടത്തുക ആണെന്ന് കോടിയേരി പരിഹസിച്ചു.

മഹാമാരി രാഷ്ട്രീയ പാർട്ടികൾക്ക് മേൽ വലിയ ഉത്തരവാദിത്വം ആണ് നൽകിയിരിക്കുന്നത്.പുതിയ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കേണ്ടി വരും. കേരളം സാമ്പത്തികമായി പ്രതിസന്ധിയിൽ ആണെങ്കിലും കോവിഡിന് ശേഷമുള്ള കാലം ധാരാളം സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇത് വിവാദങ്ങൾ മൂലം ഇല്ലാതാക്കരുതെന്നും കോടിയേരി അഭ്യർത്ഥിച്ചു

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration