Tuesday, April 30, 2024
 
 
⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല

കേരഗ്രാമം പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കും: കൃഷി വകുപ്പ് മന്ത്രി

21 October 2020 09:03 PM

അടുത്ത വർഷത്തോടുകൂടി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. തെങ്ങുകൃഷി വികസനത്തിനായി സംസ്ഥാനത്താകെ 311 പഞ്ചായത്തുകളിൽ ഇപ്പോൾ നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ പുതിയതായി 63 പഞ്ചായത്തുകളിൽ കൂടി ആരംഭിക്കുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തെങ്ങ് കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെങ്ങിന്റെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനായി രൂപീകരിച്ച നാളികേര വികസന കൌണസിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിലെ 250 ഹെക്ടർ സ്ഥലത്ത് രോഗം ബാധിച്ച തെങ്ങ് മുറിച്ചു മാറ്റി പകരം തെങ്ങിൻ തൈ വിതരണം, തെങ്ങിന് വളം, തെങ്ങുകയറ്റ യന്ത്രം, ജലസേചന പമ്പ് സെറ്റ്, കിണർ ,ഇടവിള കൃഷി കിറ്റ് വിതരണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. കെടുങ്ങാനൂർ, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി , തുരുത്തും മൂല, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, കിണവൂർ, ചെട്ടിവിളാകം എന്നീ വാർഡുകളിലുള്ളവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഒക്ടോബർ 31 വരെ അപേക്ഷകൾ വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിൽ സ്വീകരിക്കും.


വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ. പ്രശാന്തിൻറെ അധ്യക്ഷതയിൽ വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭ മേയർ കെ.ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വൈ.പി) ശ്രീമതി.ഷീജ.വി.ജി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ്ജ് അലക്സാണ്ടർ, വട്ടിയൂർക്കാവ് കൃഷി ഓഫീസർ സൌമ്യ വി.ഐ, കൌൺസിലർമാരായ ബാലൻ.ടി, കൊടുങ്ങാനൂർ ഹരി, രാജിമോൾ.പി, റാണി വിക്രമൻ, എസ്.അനിത, വി.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. അഡ്വ: വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് MLA ആയി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസന പക്ഷാചരണത്തോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration