ചൂഴമ്പാല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം പിൽഗ്രിം അമിനിറ്റി സെൻററിൻറെ നിർമ്മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു
ചൂഴമ്പാല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം പിൽഗ്രീം അമിനിറ്റി സെൻററിൻറെ നിർമ്മാണോദ്ഘാടനം ബഹു.സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഭക്തജനങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനായി ക്ഷേത്രത്തിലെ വെയിറ്റിംഗ് റൂമിൻറെയും ഹാളിൻറെയും നിർമ്മാണ പദ്ധതി ആവിഷ്ക്കരിച്ചത് വിനോദ സഞ്ചാര വകുപ്പാണ്. 60 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയിൽ നടപ്പന്തൽ, ക്ഷേത്രത്തിന് ചുറ്റും ഇൻറലോക്ക് പാകൽ, ക്ഷേത്രത്തിനായി ഇരിപ്പിടങ്ങളോടുകൂടിയുള്ള ഒരു ചുറ്റമ്പലം തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.
വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ.എ.എസ്സ് സ്വാഗതം ആശംസിച്ചു. കൌൺസിലർമാരായ ആർ.സുരകുമാരി, എം.എസ്സ് കസ്തൂരി മുൻ പഞ്ചായത്തംഗം ജയചന്ദ്രൻ, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ബിജു.വി.നാഥ്, ചുഴമ്പാല ക്ഷേത്ര സെക്രട്ടറി ജയചന്ദ്രൻ.ആർ എന്നിവർ സന്നിഹിതരായിരുന്നു. സജിലാൽ കൃതഞ്ജത രേഖപ്പെടുത്തി.