വി എസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: കടുത്ത ചുമയെ തുടര്‍ന്ന് മന്ത്രി വി എസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡ് അനന്തര ചികിത്സയ്ക്ക് ഇടയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടയിലാണ് ആദ്യം കോവിഡ് ബാധിതനാകുന്നത്.
ശ്വാസംമുട്ടലിന് ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. അലര്‍ജി ഉള്ളതിനാല്‍ അദ്ദേഹത്തിന് വാക്സിന് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.