Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്ട് കൈപുസ്തകങ്ങളുടെ പ്രകാശനവും

18 February 2021 10:22 PM

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക് ലെറ്റ്, നിയമത്തെ ആധാരമാക്കിയുള്ള കൈപുസ്തകം എന്നിവയുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

5.30 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സമ്പുഷ്ടകേരളം പദ്ധതി പ്രകാരം രണ്ടു അഡീഷണല്‍ സെറ്റ് യൂണിഫോം സാരി അനുവദിച്ചത്. 33,115 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും മഷിനീല ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയും, 32,986 അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും കടുംപച്ച ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയുമാണ് വിതരണം ചെയ്യുന്നത്.

അങ്കണവാടി വര്‍ക്കറായ അമൃതകുമാരിയും ഹെല്‍പ്പറായ ഗീതയും മന്ത്രിയില്‍ നിന്നും യൂണിഫോം സാരികള്‍ സ്വീകരിച്ചു.

പോഷ് ആക്ട് കൈപുസ്തകങ്ങള്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി വനിത ശിശു വികസന ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പത്തോ അതില്‍ കൂടുതല്‍ ജീവനക്കാര്‍ തൊഴിലെടുക്കുന്ന സര്‍ക്കാര്‍, സര്‍ക്കാതിര സ്ഥാപനങ്ങളില്‍ ഈ നിയമത്തില്‍ അനുശാസിക്കും വിധം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്. പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരാതികള്‍ ജില്ലയിലെ ജില്ലാ കളക്ടര്‍ രൂപീകരിച്ചിട്ടുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ഇത്തരം കമ്മിറ്റികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഘുവും ലളിതവുവായി വിവരിക്കുന്ന ഒരു ബുക്ക് ലെറ്റ് തയ്യാറാക്കി സര്‍ക്കാര്‍, സര്‍ക്കാരിതിര സ്ഥാപനങ്ങളിലും സംഘടിത, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നത് വളരെയധികം ഉപകാരപ്രദമാകും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരം ഒരു ബുക്ക് ലെറ്റ് തയ്യാറാക്കുന്നതിന് വകുപ്പ് തീരുമാനിച്ചത്. ഇപ്പോള്‍ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്ത് എല്ലാ ജില്ലകളിലും എത്തിക്കുന്നത്. ഇതിന്റെ സോഫ്റ്റ് കോപ്പി മറ്റു വകുപ്പുകള്‍ക്ക് കൂടി കൈമാറി ഇതേ രീതിയില്‍ ബുക്ക് ലെറ്റുകള്‍ പ്രിന്റ് ചെയ്ത് ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

2013ലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം ) നിയമം അനുസരിച്ച് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുവാന്‍ സാധിക്കുന്നതിനും ഈ നിയമം നടപ്പിലാക്കുന്നതിനു വേണ്ടി തൊഴിലാളികള്‍, തൊഴിലുടമകള്‍, ഇന്റേണല്‍ കമ്മറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവര്‍ക്ക് വായിച്ച് മനസിലാക്കുന്നതിനും വേണ്ടിയാണ് വകുപ്പ് ഈ നിയമത്തെ ആധാരമാക്കി ഒരു കൈപ്പുസ്തകം തയ്യാറാക്കിയത്. ഈ കൈപ്പുസ്തം ഒരു വഴികാട്ടിയായി സമൂഹത്തിലെ ഓരോ പൗരനും ഉപകാരപ്രദമാകും എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിട്ടുളളത്.

സെക്രട്ടറിയേറ്റിലെ ഐ.സി.സി. ചെയര്‍ പേഴ്‌സണും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ഷീലാറാണി, ഐ.സി.സി. അംഗമായ സതീജ കുമാരി എന്നിവര്‍ കൈപുസ്തകങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration