ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്ന് ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് .കെ. മാണി. ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫുമായി രണ്ടു ദിവസത്തിനകം നേരിട്ടു ചര്‍ച്ച നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, മാണി വിഭാഗത്തിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് കൂടിക്കാഴ്ച നടക്കുന്നത്. ഒക്ടോബര്‍ 21ന് സിപിഐ എക്സിക്യൂട്ടീവും ചേരുന്നുണ്ട്.